കാസർകോട്: സ്വകാര്യ വ്യവസായ പാർക്കുകൾ സംസ്ഥാനത്ത് ആരംഭിക്കുന്നത് സർക്കാരിന്‍റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കാസർഗോഡ് സിറ്റി ടവർ ഹോട്ടലിൽ വ്യവസായ നിക്ഷേപകരുമായി കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിൽ: പി. രാജീവ് - കേരളത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ
ജില്ല വ്യവസായ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതാണ് ആലോചിക്കുന്നത്. രണ്ട് മാസത്തിനകം ഇതിന്‍റെ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിൽ: പി. രാജീവ്
ജില്ല വ്യവസായ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതാണ് ആലോചിക്കുന്നത്. രണ്ട് മാസത്തിനകം ഇതിന്‍റെ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ മുന്നേറിയ കാസർകോട് ജില്ലയിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിക്ഷേപകർ മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.
Also Read: കൊവിഡ് രോഗികള്‍ ഗണ്യമായി കൂടുന്നു, അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി