കാസർകോട് :Ram Nath Kovind : രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കാസർകോട് നാളെ ഗതാഗത നിയന്ത്രണവും അതി സുരക്ഷയും. രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഗതാഗത നിയന്ത്രണം. ദേശീയപാതയിലെ മീങ്ങോത്ത് മുതല്‍ ചട്ടഞ്ചാല്‍ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതല്‍ കളനാട് വരെയും ചട്ടഞ്ചാല്‍ മുതല്‍ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.
ബസ്, മറ്റ് ചെറു വാഹനങ്ങള്‍ എന്നിവ നിയന്ത്രണ വിധേയമായി കടത്തിവിടും. എന്നാല്‍ അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ ഇതുവഴി കടത്തി വിടില്ല. സംസ്ഥാന, ജില്ല പ്രോട്ടോകോൾ ഉന്നത ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്.
ഇന്ന് മുതൽ പെരിയ ക്യാമ്പസ് പൊലീസ് വലയത്തിലാണ്. ജില്ല പൊലീസ് മേധാവി പി.ബി രാജീവ്, ഇന്‍റലിജൻസ് എസ്‌പി വിജയകുമാർ എന്നിവരുൾപ്പടെ അഞ്ച് എസ്‌പിമാർക്കാണ് ചുമതല. 14 ഡിവൈഎസ്‌പിമാർ, 24 ഇൻസ്‌പെക്‌ടർമാർ, 122 എസ്‌ഐമാർ എന്നിവരുടെ നേതൃത്വത്തിൽ 1233 പൊലീസുകാരെ വിന്യസിക്കും.
ALSO READ:യുവാവിനെ കാണാതായതില്‍ വൻ ട്വിസ്റ്റ്; ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടത് ഭാര്യയും കാമുകനും ചേർന്ന്