കാസർകോട്: ട്രെയിനിൽ രേഖകളില്ലാതെ കടത്തിയ പണം റെയിൽവെ പൊലീസ് പിടികൂടി. കാസർകോട് കുമ്പളയിൽ വെച്ചാണ് ഒരു കോടി 40 ലക്ഷം രൂപ പിടികൂടിയത്. ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന മംഗള എക്‌സ്‌പ്രസിലെ സ്ലീപ്പർ കോച്ചിൽ നിന്നുമാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. മഹാരാഷ്‌ട്ര സ്വദേശികളായ ശങ്കർ, അങ്കുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പണം എവിടേക്ക് കൊണ്ടുപോകുന്നുവെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രേഖകളില്ലാതെ കടത്തിയ ഒരു കോടിയിലധികം രൂപ റെയിൽവെ പൊലീസ് പിടികൂടി - രേഖകളില്ലാത്ത പണം
ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന മംഗള എക്‌സ്‌പ്രസില്‍ നിന്നുമാണ് പണം പിടികൂടിയത്
![രേഖകളില്ലാതെ കടത്തിയ ഒരു കോടിയിലധികം രൂപ റെയിൽവെ പൊലീസ് പിടികൂടി mangala express illegal money kasaragod illegal money റെയിൽവെ പൊലീസ് railway police രേഖകളില്ലാത്ത പണം കേരളാ അതിർത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6405904-thumbnail-3x2-ksd.jpg)
രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടിയിലധികം പണം റെയിൽവെ പൊലീസ് പിടികൂടി
രേഖകളില്ലാതെ കടത്തിയ ഒരു കോടിയിലധികം രൂപ റെയിൽവെ പൊലീസ് പിടികൂടി
റോഡ് മാർഗമായിരുന്നു നേരത്തെ പണം കടത്തിയിരുന്നത്. കേരളാ അതിർത്തിയിലെ വാഹന പരിശോധനകളിൽ കോടിക്കണക്കിന് രൂപ പിടികൂടിയിരുന്നു. പിടികൂടുന്ന പണങ്ങളെല്ലാം കോഴിക്കോട്ടെ സ്വർണ ഇടപാടിന്‍റെ ഭാഗമാണെന്നും പൊലീസ് അറിയിച്ചു. റോഡ് മാർഗമുള്ള പണക്കടത്ത് സുരക്ഷിതമല്ലാതായതോടെയാണ് ട്രെയിനില്‍ പണം കൊണ്ടുവരാൻ തുടങ്ങിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Last Updated : Mar 14, 2020, 3:13 PM IST