കാസർകോട്: മഞ്ചേശ്വരത്ത് മദ്യം കടത്തുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. കര്‍ണാടകയില്‍ നിന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പദവ് റോഡിലെത്തിയ ഓട്ടോറിക്ഷ കുഞ്ചത്തൂര്‍ ദേശീയപാതയിലേക്ക് കടക്കുന്നതിന് മുമ്പേയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓട്ടോയില്‍ നിന്ന് 15 ഓളം മദ്യത്തിന്‍റെ ബോക്സുകള്‍ കണ്ടെടുത്തു.
മറിഞ്ഞ ഓട്ടോയില്‍ നിറയെ മദ്യക്കുപ്പികള്‍; ഡ്രൈവർ ഓടിരക്ഷപ്പെട്ടു - കാസർകോട് വാർത്തകള്‍
കുഞ്ചത്തൂര്‍ ദേശീയപാതയ്‌ക്ക് സമീപമാണ് സംഭവം.
![മറിഞ്ഞ ഓട്ടോയില്‍ നിറയെ മദ്യക്കുപ്പികള്‍; ഡ്രൈവർ ഓടിരക്ഷപ്പെട്ടു liquer raid auto rickshaw മദ്യം പിടിച്ചു ഓട്ടോ മറിഞ്ഞു കാസർകോട് വാർത്തകള്‍ kasargod news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12289625-thumbnail-3x2-k.jpg)
ഓട്ടോ മറിഞ്ഞു
also read:ബാറുകള്‍ തുറന്നു ; ബിയറും വൈനും മാത്രം
ഓട്ടോ ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയതായാണ് വിവരം. ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാത്രി കാലങ്ങളിലും, പുലര്‍ച്ചകളിലും ഈ റോഡിലൂടെ വാഹനങ്ങളിൽ മദ്യം കടത്തുന്നത് സജീവമാണെന്ന് നാട്ടുകാര്‍ പറഞ്ഞു