കാസർകോട്: ലഹരി മരുന്ന് കടത്തിനിടെ കുപ്രസിദ്ധ കുറ്റവാളിയും ഭാര്യയും അറസ്റ്റിൽ. അമ്പതോളം കേസിൽ പ്രതിയായ പള്ളം സ്വദേശി ടി എച്ച് റിയാസും(40), ഭാര്യ സുമയ്യയും(35)മാണ് പിടിയിലായത്. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര എന്നി സംസ്ഥാനങ്ങളിൽ 50 കേസുകളിൽ പ്രതിയാണ് റിയാസെന്ന് പൊലീസ് പറയുന്നു.
ഒരു വയസുള്ള കുഞ്ഞുമായി ലഹരി മരുന്ന് കടത്ത്; കുപ്രസിദ്ധ കുറ്റവാളിയും ഭാര്യയും അറസ്റ്റിൽ - ഇന്നത്തെ പ്രധാന വാര്‍ത്ത
കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കർണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിൽ 50 കേസുകളിൽ പ്രതിയാണ് പിടിലായവര്‍ എന്ന് പൊലീസ് പറഞ്ഞു.
ലഹരി മരുന്ന് കടത്തിനിടെ കുപ്രസിദ്ധ കുറ്റവാളിയും ഭാര്യയും അറസ്റ്റിൽ
25ന് രാത്രി ഭാര്യയ്‌ക്കും കുഞ്ഞിനുമൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു റിയാസ്. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറം എന്ന സ്ഥലത്ത് വച്ച് പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്തിയില്ല. പൊലീസ് പിന്തുടർന്ന് തടഞ്ഞു നിർത്തി പരിശോധിച്ചതിൽ കാറിൽ നിന്നും 5.7ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഒരു വയസുള്ള കുഞ്ഞുമായാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്നും പൊലീസ് പറയുന്നു.