കേരളം

kerala

ETV Bharat / state

ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; വടക്കൻ കേരളത്തിലും കനത്ത മഴ - ക്യാർ ചുഴലിക്കാറ്റ് വാർത്ത

ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ കനത്ത മഴ. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; വടക്കൻ കേരളത്തിലും കനത്ത മഴ

By

Published : Oct 26, 2019, 4:45 PM IST

കാസർകോട്: അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിലും കനത്ത മഴ. കഴിഞ്ഞ ദിവസം മുതലാണ് മഴ കനത്തത്. മഴക്കൊപ്പം ശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. 130 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റിന്‍റെ ഇപ്പോഴത്തെ സഞ്ചാരം.
വടക്കൻ കേരളത്തിൽ കനത്ത കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർകോട് ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ദേശീയ പാതയിലടക്കം മരം കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ജില്ലയിലെ തീര പ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. മലയോര മേഖലയിലും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനും മുൻകരുതൽ നടപടി സ്വീകരിക്കാനും നിർദേശം നൽകിയതായി ജില്ലാ കലക്‌ടർ പറഞ്ഞു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

ABOUT THE AUTHOR

...view details