കാസര്‍കോട്: ബദിയടുക്കയിലെ ശങ്കരനാരായണ ഭട്ടിന്‍റെ കാർഷികോൽപ്പന്നങ്ങൾ വിപണി കിട്ടാതെ നശിക്കില്ല. വിളവെടുത്ത 140 ക്വിന്‍റൽ കുമ്പളമാണ് ഹോർട്ടികോർപ്പ് ഏറ്റെടുത്തത്. വിളവെടുത്ത ശേഷം വിപണിയിലെത്തിക്കാനാകാതെ വിഷമിക്കുന്ന ശങ്കരനാരായണ ഭട്ടിന്‍റെ അവസ്ഥയറിഞ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നേരിട്ടിടപെടുകയായിരുന്നു. ഒന്നാം വിള നെൽ കൃഷിക്ക് ശേഷമാണ് ശങ്കര ഭട്ട് ഒരേക്കറിലധികം വരുന്ന കൃഷിയിടത്തിൽ കുമ്പളം വിത്തിട്ടത്.
140 ക്വിന്‍റൽ കുമ്പളം ഏറ്റെടുത്ത് ഹോർട്ടികോർപ്പ്; കര്‍ഷകന് ആശ്വാസം - കാസര്‍കോട് വാര്‍ത്തകള്‍
ലോക്ക് ഡൗൺ കാരണം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയായ ശങ്കരനാരായണ ഭട്ടിന്‍റെ അവസ്ഥയറിഞ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നേരിട്ടിടപെടുകയായിരുന്നു
കർണാടകയിൽ നിന്നു കൊണ്ടുവന്ന നാംധാരി വിത്തിട്ടപ്പോഴൊക്കെയും ശരാശരി വിളവായിരുന്നു പ്രതീക്ഷ. പക്ഷെ ആവശ്യത്തിന് വെള്ളവും വളവും ലഭിച്ചതോടെ വിളവും ഉഷാറായി. രണ്ട് മുതൽ മൂന്ന് കിലോ വരെ തൂക്കമുള്ള കുമ്പളം പാടത്ത് നിറഞ്ഞു നിന്നു. പാകമായ കുമ്പളം വിളവെടുത്തപ്പോഴേക്കും പക്ഷെ ലോക്ക് ഡൗൺ വന്നു. കുറച്ചു കാലം കേടുകൂടാതെ സൂക്ഷിക്കാമെങ്കിലും പിന്നീട് എങ്ങനെ വിപണി കണ്ടെത്തുമെന്ന ആശങ്കക്കിടെയാണ് കൃഷിമന്ത്രിയുടെ ഇടപെടലുണ്ടായത്.
മുഴുവൻ കുമ്പളവും വിപണിയിലെത്തുമെന്ന ഉറപ്പ് ഈ കർഷകന്‍റെ മനസ് നിറച്ചു. കിലോക്ക് 17 രൂപ നിരക്കിലാണ് 14000 കിലോ കുമ്പളം ഹോർട്ടികോർപ് നേരിട്ടെത്തി സംഭരിക്കുനത്. സർക്കാരിന്‍റെ ഇടപെടൽ കർഷകർക്ക് പ്രചോദനമാണെന്ന് ശങ്കരനാരായണ ഭട്ട് പറയുന്നു. വെണ്ടയും പയറുമടക്കമുള്ള പച്ചക്കറികളും ജൈവ രീതിയിയിൽ ശങ്കരഭട്ട് കൃഷി ചെയ്യുന്നുണ്ട്