കേരളം

kerala

ETV Bharat / state

കാസര്‍കോട് 1,800 വർഷം പഴക്കമുള്ള മുനിയറകൾ കണ്ടെത്തി

മഹാശിലാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യർ അവരുടെ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായാണ് ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. കൽപ്പത്തായം എന്നും ഇവ അറിയപ്പെടുന്നു

History  മുനിയറകൾ കണ്ടെത്തി  കാസർകോട്  കാഞ്ഞങ്ങാട്  മുനിയറ  red tomb  Dolmen  balal  ബളാൽ
1,800 വർഷം പഴക്കമുള്ള മുനിയറകൾ കണ്ടെത്തി

By

Published : Sep 6, 2020, 12:37 PM IST

Updated : Sep 6, 2020, 4:30 PM IST

കാസർകോട്:കാസർകോട് ബളാലിൽ മുനിയറകൾ കണ്ടെത്തി. 1,800 വർഷത്തിലേറെ പഴക്കമുള്ള ചെങ്കൽ അറകളാണ് കണ്ടെത്തിയത്. കല്ലംചിറ പുഴിങ്ങാട് തട്ടിലാണ് അറകൾ കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള അറകളുടെ ഉൾഭാഗത്ത് പല വലിപ്പത്തിലും ആകൃതിയിലുമുള്ള മൺപാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മഹാശിലാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യർ അവരുടെ ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായാണ് ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്. കൽപ്പത്തായം എന്നും ഇവ അറിയപ്പെടുന്നു.

കാസര്‍കോട് 1,800 വർഷം പഴക്കമുള്ള മുനിയറകൾ കണ്ടെത്തി

കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ നന്ദകുമാർ കോറോത്ത് നടത്തിയ അന്വേഷണത്തിലാണ് 1,800 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ജനങ്ങളുടെ ചരിത്രം പറയുന്ന ചെങ്കല്ലറകളാണ് ഇതെന്ന് സ്ഥിരീകരിച്ചത്. കല്ലഞ്ചിറയിലെ റമീസ്, സക്കറിയ, ഹംസ എന്നീ വിദ്യാർഥികൾ യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ചരിത്രാന്വേഷണത്തിന് പ്രേരകമായത്.

Last Updated : Sep 6, 2020, 4:30 PM IST

ABOUT THE AUTHOR

...view details