കാസർകോട്:മംഗ്ലുരു മലാലി ബദരിയ ജുമുഅ മസ്‌ജിദില്‍ അവകാശവാദവുമായി ഹിന്ദു സംഘടനകൾ. മസ്ജിദിന്‍റെ പുനർ നിർമാണത്തിനിടെ ക്ഷേത്രത്തിലേതെന്ന് തോന്നിക്കുന്ന ചിത്രപ്പണിയുള്ള കല്ലുകൾ കണ്ടതായാണ് സംഘടനകളുടെ അവകാശവാദം. മസ്ജിദിന്‍റെ പുനർ നിർമ്മാണത്തിനിടെ ജെസിബി ഓപ്പറേറ്റർ കുഴിയെടുത്തപ്പോഴാണ് കല്ലുകൾ കണ്ടത്.
പുനർ നിർമാണത്തിനിടെ കുഴിയെടുത്തപ്പോൾ കല്ലുകൾ കണ്ടെന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം ഇതോടെ മസ്ജിദിന്‍റെ പുനർനിർമാണം നിർത്തി വച്ചു. തുടർന്ന് ഹിന്ദു സംഘടന നേതാക്കൾ മസ്ജിദിന്‍റെ സമീപത്ത് എത്തുകയും മസ്ജിദ് കമ്മിറ്റിയുമായി സംസാരിക്കുകയും ചെയ്‌തു. പുനർ നിർമാണം നിർത്തി വച്ചെങ്കിലും വിശ്വാസികൾക്ക് നിസ്‌കരിക്കാനുള്ള അനുവാദമുണ്ട്. മംഗ്ലുരു സിറ്റി പൊലീസ് കമ്മിഷണർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മംഗ്ലുരു കലക്‌ടർ ഇരു സമുദായിക നേതാക്കളുമായി ഇന്നു വൈകിട്ട് ചർച്ച നടത്തും.
ക്ഷേത്രത്തിലേതെന്ന് തോന്നിക്കുന്ന ചിത്രപ്പണിയുള്ള കല്ലുകളെന്ന് ആരോപണം സംഭവത്തെ തുടർന്ന് വിഎച്ച്‌പിയും ബജറംഗ്‌ദളും ചേർന്ന് താംബൂല പ്രശ്‌നം സംഘടിപ്പിച്ചു (തീരദേശ കർണാടകയിൽ, തലമുറകളുടെ ചരിത്രത്തെക്കുറിച്ച് അറിയാൻ പൂജാരിമാരെ സമീപിക്കുന്ന ആചാരമാണ് താംബൂല പ്രശ്‌നം). പുരാതന കാലത്ത്, ഈ സ്ഥലത്ത് ഒരു മഠത്തിന്‍റെ സാന്നിധ്യവും ശിവ സാന്നിധ്യവും ഉണ്ടായിരുന്നതായി താംബൂല പ്രശ്‌നത്തിൽ തെളിഞ്ഞുവെന്നാണ് ഹിന്ദു സംഘടനകൾ അവകാശപ്പെടുന്നത്.
മംഗളൂരു മലാലി ബദരിയ ജുമുഅ മസ്‌ജിദിനുമേൽ അവകാശവാദവുമായി ഹിന്ദുത്വ സംഘടനകൾ വിവാദങ്ങളാൽ ഇത് നശിപ്പിക്കപ്പെട്ടുവെന്നും ഈ സ്ഥലത്തുണ്ടായിരുന്നവർ ഇവിടെ നിന്ന് പോവുകയും മഠം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‌തു. ഇത് പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ നഗരം അപകടത്തിലാകുമെന്ന് താംബൂലപ്രശ്‌നത്തിൽ പറയുന്നതായാണ് സംഘടനകളുടെ വാദം.