മംഗളൂരു: മംഗളൂരുവില്‍ ഹൈസ്‌കൂള്‍ പരിസരങ്ങളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ സംഘര്‍ഷഭരിമാകുന്ന ഹിജാബ്-കാവി ഷോൾ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി. രാവിലെ ആറ് മുതൽ ശനിയാഴ്‌ച വൈകുന്നേരം ആറ് മണി വരെയാണ് നിരോധനാജ്ഞ.
Also Read:ഹിജാബ് - കാവി ഷാള്‍ വിവാദം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക
റാലി, ആഹ്ളാദ പ്രകടനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കൽ, തുടങ്ങിയവ കര്‍ശമായി നിരോധിച്ചതായി മംഗ്ലുരൂ ജില്ല ഭരണകൂടം ഉത്തരവിറക്കി.
Also Read: ഹിജാബ് വിവാദത്തില്‍ സോനം കപൂറിനെതിരെ ട്രോള്‍ മഴ
സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനാലും ഫെബ്രുവരി 16 മുതൽ കോളജുകൾ തുറക്കാൻ സാധ്യതയുള്ളതിനാലും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ ഉഡുപ്പിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.