കാസർകോട്: സ്പോർട്‌സ് കടയിലെ ട്രയൽ റൂമിൽ ഒളികാമറ വച്ച ജീവനക്കാരൻ അറസ്റ്റിൽ. ബന്തിയോട് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് സ്പോർട്‌സ് കടയിലെ ജീവനക്കാരനായ ബന്തിയോട് സ്വദേശി അഷ്റഫ് ആണ് അറസ്റ്റിലായത്.
സ്പോർട്സ് കടയിലെ ട്രയൽ റൂമിൽ ഒളികാമറ; ജീവനക്കാരൻ അറസ്റ്റിൽ - സ്‌പോർട്‌സ് കടയിലെ ട്രയൽ റൂമിൽ ഒളികാമറ
സ്‌കൂളിലെ ത്രോബോൾ മത്സരത്തിൽ പങ്കെടുക്കാൻ ജേഴ്‌സി വാങ്ങുന്നതിനായി സഹോദരനൊപ്പം കടയിലെത്തിയ 16കാരിയാണ് ട്രയൽ റൂമിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.
സ്‌കൂളിലെ ത്രോബോൾ മത്സരത്തിൽ പങ്കെടുക്കാൻ ജേഴ്‌സി വാങ്ങുന്നതിനായി സഹോദരനൊപ്പം കടയിലെത്തിയതായിരുന്നു 16കാരി. ജേഴ്‌സി തെരഞ്ഞെടുത്ത് ട്രയൽ റൂമിൽ എത്തിയപ്പോഴാണ് മൊബൈൽ ഫോൺ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹോദരനെ വിവരമറിയിക്കുകയും ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്‌തു.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത കുമ്പള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പത്ത് മാസമായി ഇതേ കടയിൽ ജോലി ചെയ്യുന്ന പ്രതി ഇതിനുമുമ്പ് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.