കേരളം

kerala

ETV Bharat / state

കാസർകോട്ട് 54 പേർക്ക് ഹെപ്പറ്റൈറ്റിസ് എ ; ജാഗ്രതാ നിർദേശം - ഹെപ്പറ്റൈറ്റിസ് എ പ്രതിരോധ മാർഗങ്ങൾ

Hepatitis A Reported : കാസർകോട് പൈവളിഗെയിൽ 39 പേർക്കും, മീഞ്ച ഗ്രാമപഞ്ചായത്തിൽ 15 പേർക്കുമാണ് ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട്‌ ചെയ്‌തത്

hepatitis a issue  Hepatitis A Confirmed In Kasaragod  Hepatitis A  Hepatitis A confirmed 54 people In Kasaragod  Hepatitis A Updates  കാസർകോട് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു  കാസർകോട് 54 പേർക്ക് ഹെപ്പറ്റൈറ്റിസ് എ  ഹെപ്പറ്റൈറ്റിസ് എ ജാഗ്രതാ നിർദേശം  പൈവളിഗെ മീഞ്ച ഗ്രാമപഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ  മഞ്ഞപിത്തം എ  ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ  ഹെപ്പറ്റൈറ്റിസ് എ പ്രതിരോധ മാർഗങ്ങൾ
Hepatitis A confirmed 54 people In Kasaragod

By ETV Bharat Kerala Team

Published : Nov 12, 2023, 2:17 PM IST

കാസർകോട് :പൈവളിഗെ, മീഞ്ച ഗ്രാമപഞ്ചായത്ത് പരിധികളില്‍ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട്‌ ചെയ്‌തു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ എ.വി രാംദാസ് അറിയിച്ചു. നിലവിൽ പൈവളിഗെ ഗ്രാമ പഞ്ചായത്ത് പരിധിയിൽ 39 പേർക്കും മീഞ്ച പഞ്ചായത്ത്‌ പരിധിയിൽ 15 പേർക്കും മഞ്ഞപ്പിത്തം എ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട് (Hepatitis A Confirmed In Kasaragod).

രോഗപ്പകര്‍ച്ച തടയുന്നതിനുവേണ്ടി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനം തീരുമാനിക്കുന്നതിനും വേണ്ടി എംഎൽഎ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

അതേസമയം വിദഗ്‌ധ ഡോക്‌ടർമാർ, പെരിയ കേന്ദ്ര സർവകലാശാലയിലെ വൈറോളജി വിഭാഗത്തിലെ വിദഗ്‌ധർ ഉൾപ്പടെയുള്ള സംഘം തിങ്കളാഴ്‌ച സ്ഥലം സന്ദർശിക്കും. ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) ആണ് ഈ രോഗത്തിന് കാരണം.

ALSO READ:Health Department Instructions : ദുരിതാശ്വാസ ക്യാമ്പുകളിൽ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം ; നിർദേശവുമായി ആരോഗ്യ വകുപ്പ്

മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇത് പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം 2 മുതൽ 6 ആഴ്‌ചകൾക്ക് ശേഷമാണ് പ്രത്യക്ഷപ്പെടുക. ലക്ഷണങ്ങൾ സാധാരണയായി 2 മുതൽ 12 ആഴ്‌ചവരെ നീണ്ടുനിൽക്കും.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ :

  • മഞ്ഞപ്പിത്തം (ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം)
  • ഇരുണ്ട നിറമുള്ള മൂത്രം
  • കടുത്ത ക്ഷീണം
  • ഓക്കാനം
  • ഛർദ്ദി
  • വയറുവേദന
  • തലവേദന
  • പേശിവേദന
  • പനി

അതേസമയം ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം.

പ്രതിരോധ മാർഗങ്ങൾ :

  • മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം ചെയ്യുക.
  • ആഹാരത്തിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുക.
  • കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
  • ഐസിന്‍റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളിൽ നിന്ന് വിൽപ്പന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്‌, ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റ് ഉത്പന്നങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
  • മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക.
  • തൂവാല, തോർത്ത്‌ മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കുവയ്ക്കാ‌തിരിക്കുക.

അതേസമയം രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും ജില്ല മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details