കാസർകോട് :ജില്ലയിൽ കനത്ത മഴയും കാറ്റും ഇപ്പോഴും തുടരുന്നു. മഞ്ചേശ്വരത്ത് രണ്ട് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നു. ഷിരിയ കടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കാസർകോട് കസബ ബീച്ചിൽ താമസിക്കുന്ന നാല് കുടുംബങ്ങളെയും ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു.
കാസർകോട് കനത്ത മഴയും കാറ്റും തുടരുന്നു ; ആളുകളെ മാറ്റി പാർപ്പിച്ചു - houses collapsed in kasargod
ഷിരിയ കടപ്പുറത്ത് നിന്ന് 23 കുടുംബങ്ങളെയും വലിയ പറമ്പിൽ നിന്ന് 113 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.
കാസർകോട് കനത്ത മഴയും കാറ്റും തുടരുന്നു; ആളുകളെ മാറ്റിപാർപ്പിച്ചു
വെള്ളരിക്കുണ്ടിൽ ഒരു വീട് ഭാഗികമായി തകർന്നു. കെ.വി. കേളുവിന്‍റെ ഉടമസ്ഥതയിലുള്ള കോടോത്ത് വില്ലേജിലെ ചെറുകാനത്തിലെ ഒരു കോഴി ഫാം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ഹോസ്‌ദുർഗിൽ ഒരു വീട് പൂർണമായും അഞ്ച് വീട് ഭാഗികമായും തകർന്നു.
കനത്ത മഴയും കടൽക്ഷോഭവും കാരണം വലിയ പറമ്പിലെ 113 കുടുംബങ്ങളിലെ 413 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മഴയെ തുടർന്നുണ്ടായ അപകടത്തിൽ ബാരെ ഗ്രാമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എന്നാൽ ജില്ലയിൽ ഇതുവരെ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടില്ല.