കാസർകോട് :കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ചൈത്രവാഹിനി, തേജസ്വിനി പുഴകൾ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചിത്താരി പുഴ ഗതി മാറിയൊഴുകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അതേസമയം കനത്ത മഴയിൽ വെളളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടുപോയ കുടുംബത്തെ അഗ്നിശമന സേന രക്ഷിച്ച് പുറത്തെത്തിച്ചു.
ചെങ്കള പഞ്ചായത്ത് നെല്ലിക്കട്ടയിൽ വൃദ്ധയായ സൗജത്തിനേയും കുടുംബാംഗങ്ങളേയുമാണ് അഗ്നിശമന സേന രക്ഷിച്ചത്. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.