കേരളം

kerala

ETV Bharat / state

കാസർകോട് കനത്ത മഴ; വെള്ളരിക്കുണ്ട് മാലക്കല്ലിൽ വീട് തകർന്നു; ആളപായമില്ല - kerala rain latest news

കാസർകോട് വെള്ളരിക്കുണ്ട് മാലക്കൽ സ്വദേശി ടിനുവിന്‍റെ വീട് കനത്ത മഴയിൽ തകർന്നു. തൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണ ഭീഷണി നേരിടുന്നതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

heavy rain in Kasargod  house collapsed  house collapsed in Kasargod  കാസർകോട് കനത്ത മഴ  കാസർകോട്  വെള്ളരിക്കുണ്ട് മാലക്കല്ലിൽ വീട് തകർന്നു  കടലാക്രമണ ഭീഷണി  കടലാക്രമണ ഭീഷണി കാസർകോട്  കാസർകോട് മഴ വാർത്തകൾ  kasargod latest news  kerala rains  kerala rain latest news  kerala rain live updates
കാസർകോട് കനത്ത മഴ; വെള്ളരിക്കുണ്ട് മാലക്കല്ലിൽ വീട് തകർന്നു; ആളപായമില്ല

By

Published : Aug 7, 2022, 12:26 PM IST

കാസർകോട്: കനത്ത മഴയിൽ വെള്ളരിക്കുണ്ട് മാലക്കല്ലിൽ വീട് തകർന്നു. മാലക്കൽ സ്വദേശി ടിനുവിന്‍റെ ഓടിട്ട വീടാണ് തകർന്നത്. വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് കുടുംബം മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.

വെള്ളരിക്കുണ്ട് മാലക്കല്ലിൽ വീട് തകർന്നു

ഈ പ്രദേശത്ത് മഴ തുടരുകയാണ്. ഹൊസ്‌ദുർഗ് താലൂക്കിൽ തൃക്കണ്ണാട് കടപ്പുറത്ത് കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. ഇതേ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഒരു കുടുംബത്തിലെ 12 പേരെ ബന്ധുവീടുകളിലേക്കും മറ്റൊരു കുടുംബത്തിലെ നാല് പേരെ തൃക്കണ്ണാട് പകൽവീട്ടിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. ഉപ്പള, ഷിറിയ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details