കേരളം

kerala

ETV Bharat / state

കാസർകോട് കനത്ത മഴ തുടരുന്നു; പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു, ജാഗ്രത നിര്‍ദേശം - കേരളം മഴ വാര്‍ത്ത

കനത്ത മഴയില്‍ കാര്യങ്കോട് പുഴയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നത്

കാസര്‍കോട് മഴ  heavy rain in kasaragod  palayi shutter cum bridge opened  kerala rain updates  കേരളം മഴ വാര്‍ത്ത  കാസര്‍കോട് മലയോര മേഖല മഴ
കാസർകോട് കനത്ത മഴ തുടരുന്നു; പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു, ജാഗ്രത നിര്‍ദേശം

By

Published : May 19, 2022, 1:31 PM IST

കാസർകോട്: ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. കാര്യങ്കോട് പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

നീലേശ്വരം നഗരസഭ, പടന്ന, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ളവർക്കാണ് ജാഗ്രത നിർദേശം നൽകിയത്. മാങ്ങോട് ചെക്ക് ഡാം തുറന്നതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ കാരണമായത്. നഗര പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.

പാലായി ഷട്ടർ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ തുറന്നു

ജില്ലയിലെ മലയോര മേഖലകളിലടക്കം മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ദേശീയ പാതയുടെ വിവിധ സ്ഥലങ്ങൾ ചെളിക്കുളമായി മാറി. നീലേശ്വരം, കയ്യൂ‌ർ, ചീമേനി, മധൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

Also read: കനത്ത മഴ; കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്, പ്രധാന കേന്ദ്രങ്ങൾ വെള്ളത്തിൽ

ABOUT THE AUTHOR

...view details