അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മിക്കാന്‍ മുടി മുറിച്ച് നല്‍കി വിദ്യാര്‍ഥിനികള്‍ - കാസര്‍കോട്
കാസര്‍കോട് ഗവ.കോളജിലെ എസ്.എഫ്.ഐ യൂണിറ്റിലെ പ്രവര്‍ത്തകരാണ് കേശദാനം നടത്തിയത്
കാസര്‍കോട്: അര്‍ബുദ രോഗികള്‍ക്കായി കേശദാനം നടത്തി വിദ്യാര്‍ഥിനികള്‍. കാസര്‍കോട് ഗവ.കോളജിലെ എസ്.എഫ്.ഐ യൂണിറ്റിലെ പ്രവര്‍ത്തകരാണ് കേശദാനത്തിന് സന്നദ്ധരായി രംഗത്തെത്തിയത്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.വി.ശില്‍പയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികള്‍ കേശദാനത്തിനായി അണി നിരന്നത്. 18 വിദ്യാര്‍ഥിനികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഇവരില്‍ നിന്നും ശേഖരിച്ച മുടി കാഞ്ഞങ്ങാട്ടെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി.