കേരളം

kerala

ETV Bharat / state

കാസര്‍കോട് ഓടയില്‍ നിന്ന് തോക്കും തിരകളും കണ്ടെത്തി - കാസര്‍കോട്

പിസ്റ്റൽ മാതൃകയിലുള്ള തോക്കിനും തിരകൾക്കും 20 വർഷത്തിലേറെ പഴക്കമുണ്ടെെന്നാണ് പ്രാഥമിക നിഗമനം

തോക്കും തിരകളും  Guns and bullets found in Kasargod  കാസര്‍കോട്  Kasargod
കാസര്‍കോട് ഓടയില്‍ തോക്കും തിരകളും

By

Published : Mar 7, 2020, 9:48 AM IST

കാസർകോട്: തളങ്കരയിൽ തോക്കും തിരകളും കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്താണ് രണ്ട് നാടൻ തോക്കുകളും ആറ് തിരകളും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഓവുചാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തോക്കും തിരകളും കണ്ടത്. തുടർന്ന് കാസർകോട് ടൗൺ പോലീസെത്തി തോക്കുകളും തിരകളും കസ്റ്റഡിയിലെടുത്തു. പിസ്റ്റൽ മാതൃകയിലുള്ള തോക്കുകള്‍ക്കും തിരകൾക്കും 20 വർഷത്തിലേറെ പഴക്കമുണ്ടെെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details