കേരളം

kerala

ETV Bharat / state

ലൈസൻസില്ലാത്ത തോക്കുകളുമായി നായാട്ട് സംഘം പിടിയില്‍ - പൊലീസ്

കാസര്‍കോട് മൃഗവേട്ടക്ക്‌ പോവുകയായിരുന്ന സംഘത്തിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ലൈസൻസില്ലാത്ത ഏഴ് തോക്കുകള്‍ പൊലീസ് കണ്ടെത്തി.

ലൈസൻസില്ലാത്ത തോക്കുകളുമായി അഞ്ച് പേര്‍ പിടിയില്‍

By

Published : Feb 28, 2019, 3:27 PM IST


ലൈസന്‍സില്ലാത്ത തോക്കുകളുമായി നായാട്ടിന് പോയ സംഘത്തെ കാസർകോഡ് കാനത്തൂര്‍ പയര്‍പ്പള്ളത്തിന്‌ സമീപത്ത് വച്ച് വനംവകുപ്പ്‌ അറസ്റ്റ്‌ ചെയ്‌തു.അഞ്ചംഗ സംഘമാണ്‌ പിടിയിലായത്‌. ഇവരില്‍ നിന്നും ലൈസന്‍സില്ലാത്ത ഏഴ് തോക്കുകള്‍ കണ്ടെത്തി.

സംഘം സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.കരിവേടകം സ്വദേശികളായ കെ.പി സുകുമാരന്‍, നാരായണന്‍, മണികണ്‌ഠന്‍, മഹേഷ്‌, ശ്രീജിത്ത്‌ എന്നിവരാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന മറ്റു പ്രതികള്‍ പൊലീസിനെ കണ്ടതും രക്ഷപ്പെടുകയായിരുന്നു.

ലൈസൻസില്ലാത്ത തോക്കുകളുമായി അഞ്ച് പേര്‍ പിടിയില്‍

റേഞ്ച്‌ ഓഫീസര്‍ എം.കെ.നാരായണന്‌ ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ പയര്‍പ്പള്ളത്ത്‌ വെച്ച്‌ സംഘം സഞ്ചരിച്ച കാർതടഞ്ഞ്പരിശോധന നടത്തി. മൃഗവേട്ടക്ക്‌ പോവുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇതിന് മുമ്പും ഇവര്‍ നായാട്ട് നടത്തിയിരുന്നതായിപൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details