കാസർകോട്: വെള്ളരിക്കുണ്ട് ഇടത്തോടിൽ പിക്കപ്പ് വാൻ മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി ബബ്‌ലു ആണ് മരിച്ചത്. അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. ഇലക്ട്രിക് പോസ്റ്റുകളുമായി പോയ വാനാണ് അപകടത്തിൽപ്പെട്ടത്.
ബുധനാഴ്‌ച രാത്രിയിലുണ്ടായ മഴയിലും കാറ്റിലും വെള്ളരിക്കുണ്ട് പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി വീണിരുന്നു. ഇത് നന്നാക്കാൻ എത്തിയതായിരുന്നു ബബ്‌ലു അടക്കമുള്ള അഞ്ചുപേർ.