കേരളം

kerala

ETV Bharat / state

കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് കയ്യാങ്കളിയിൽ കലാശിച്ചു ; രമേശ് ചെന്നിത്തല മടങ്ങിപ്പോയി - group-war in Congress

മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണന്‍, മുൻ ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നില്‍ എന്നിവരുടെ വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു

Congress  ഗ്രൂപ്പ്‌ പോര്  കയ്യാങ്കളി  പീലിക്കോട്  പീലിക്കോട് സംഘര്‍ഷം  കോണ്‍ഗ്രസില്‍ ഗൂപ്പ് വഴക്ക്  group-war in Congress  Peelikkod news
കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് കയ്യാങ്കളിയിൽ കലാശിച്ചു

By

Published : Oct 7, 2021, 8:28 PM IST

കാസർകോട് :പീലിക്കോട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം - പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടന പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതോടെ പരിപാടിയില്‍ പങ്കെടുക്കാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മടങ്ങിപ്പോയി. സംഘർഷത്തെ തുടർന്ന് പരിപാടി ഉപേക്ഷിച്ചു.

ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം തുടങ്ങിയത്.

കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് കയ്യാങ്കളിയിൽ കലാശിച്ചു

Also Read:- ചിട്ടയായ പഠനമാണ് വിജയ രഹസ്യമെന്ന് എഞ്ചിനീയറിങ് എൻട്രസ് റാങ്ക് ജേതാക്കൾ

പിന്നാലെ മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണന്‍റെയും മുൻ ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിലിന്‍റെയും വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു.

കുഞ്ഞിക്കണ്ണന് നേരെ കയ്യേറ്റമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് ഹക്കിം കുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

ABOUT THE AUTHOR

...view details