കേരളം

kerala

ETV Bharat / state

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ ഗവർണർ റിപ്പോർട്ട് തേടി - ഗവർണർ

പിണറായി പൊലീസ് അന്വേഷിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് പ്രതികളെ മാത്രമേ കിട്ടുകയുള്ളുവെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കൊലപാതകം പാടില്ലെന്ന് പറഞ്ഞ കോടിയേരി തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ കൊലപാതകം ആകാമെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

കാസർഗോഡ് ഇരട്ടക്കൊലപാതകം

By

Published : Feb 19, 2019, 11:59 PM IST

പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണറുടെ ഇടപെടൽ. വിഷയത്തിൽ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അന്വേഷണപുരോഗതി അടിയന്തരമായി നല്‍കണമെന്നാണ് നിര്‍ദേശം. ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി സദാശിവത്തെ കണ്ടതിനെ പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പിണറായി പൊലീസ് അന്വേഷിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് പ്രതികളെ മാത്രമേ കിട്ടുകയുള്ളുവെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കൊലപാതകം പാടില്ലെന്ന് പറഞ്ഞ കോടിയേരി തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ കൊലപാതകം ആകാമെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരും നിയമത്തിനു മുന്നിലെത്താന്‍ സിബിഐ തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തി നില്‍ക്കുന്ന സമയത്ത് ,പെരിയ കൊലപാതകത്തിലും സിബിഐ ആവശ്യം മുന്നോട്ടുവച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം.

ABOUT THE AUTHOR

...view details