കേരളം

kerala

ETV Bharat / state

പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് വിട്ട് നിന്ന് സർക്കാർ ജീവനക്കാർ - Government employees not attend

ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അടുത്ത 14 ദിവസം ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു

Covid  കാസർകോട്  പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് സർക്കാർ ജീവനക്കാർ വിട്ടുനിൽക്കും  ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു  എ.ഡി.എം എന്‍ ദേവിദാസd  Government employees  Government employees not attend  public and private functions
പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് വിട്ട് നിന്ന് സർക്കാർ ജീവനക്കാർ

By

Published : Aug 7, 2020, 12:18 PM IST

Updated : Aug 7, 2020, 1:38 PM IST

കാസർകോട്:കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രതിജ്ഞയെടുത്ത് സർക്കാർ ജീവനക്കാർ. ജില്ലയിലെ മുഴുവന്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അടുത്ത 14 ദിവസം ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നാണ് പ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ദിവസം ചേർന്ന കൊറോണ കോർ കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് പ്രതിജ്ഞ എടുത്തത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓരോ ജീവനക്കാരും അപരിചിതരില്‍ നിന്നും കൊവിഡ് രോഗ വ്യാപന സാധ്യതയുള്ള മേഖലകളില്‍ നിന്നും വരുന്നവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കും. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്ത് പ്രാവര്‍ത്തികമാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് വിട്ട് നിന്ന് സർക്കാർ ജീവനക്കാർ

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം എന്‍ ദേവിദാസും ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എല്ലാ സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ജീവനക്കാർ പ്രതിജ്ഞ ചൊല്ലി.

Last Updated : Aug 7, 2020, 1:38 PM IST

ABOUT THE AUTHOR

...view details