കാസർകോട്: അരക്കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ. ഉപ്പള കൈക്കമ്പ ദേശീയപാതയിൽ വെച്ചാണ് മഞ്ചേശ്വരം പൊലീസ് ഒരു കിലോ 38 ഗ്രാം സ്വർണം പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്ഥിര താമസമാക്കിയ മഹാരാഷ്‌ട്ര സ്വദേശി ഗോരഖ്‌നാഥ് പട്ടീൽ, സാംഗ്ലി സ്വദേശി രാമചന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കാസർകോട് സ്വർണവേട്ട; അരക്കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു - സ്വർണക്കടത്ത്
കാസർകോട് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന സംഘത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്
കാസർകോട് സ്വർണവേട്ട
കാറിൽ കാസർകോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. പഴയ സ്വർണം വാങ്ങി ഉരുക്കി ആഭരണങ്ങൾ നിർമിക്കുന്നവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.