വിദ്യാർഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - girl committed suicide
കുണ്ടംകുഴി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്
വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്:വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തിങ്കാല്‍ ഗോപാലന്‍റെയും ശാലിനിയുടെയും മകൾ ആദിത്യ (12)യെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുണ്ടംകുഴി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ് ആദിത്യ. തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷമാണ് സംഭവം നടന്നത്.