കേരളം

kerala

ETV Bharat / state

കാസര്‍കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം; അഗ്നിരക്ഷാ സേനയെ ആദരിച്ച് ജില്ലാ ഭരണകൂടം - Gas tanker accident in Kasargod

വലിയ തോതില്‍ വാതക ചോര്‍ച്ചയുണ്ടായപ്പോഴും സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ ജില്ലാ കലക്ടറും പൊലീസ് മേധാവിയും നേരിട്ടെത്തി ആദരിച്ചു

കാസര്‍കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം; അഗ്നിരക്ഷാ സേനയെ ജില്ലാ ഭരണകൂടം ആദരിച്ചു

By

Published : Oct 18, 2019, 3:39 PM IST

Updated : Oct 18, 2019, 5:06 PM IST

കാസര്‍കോട്: കഴിഞ്ഞ ദിവസം ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായ സംഭവത്തില്‍, അഗ്നിരക്ഷാ സേനനുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. വലിയ തോതില്‍ വാതക ചോര്‍ച്ചയുണ്ടായപ്പോഴും സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ കലക്ടറും പൊലീസ് മേധാവിയും നേരിട്ടെത്തിയാണ് സേനാംഗങ്ങളെ അനുമോദിച്ചത്.

കാസര്‍കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ സംഭവം; അഗ്നിരക്ഷാ സേനയെ ആദരിച്ച് ജില്ലാ ഭരണകൂടം

ടാങ്കറില്‍ നിന്നുണ്ടായ വാതകച്ചോര്‍ച്ച മരത്തിന്‍റെ കോര്‍ക്ക് ഉപയോഗിച്ച് വേഗത്തില്‍ അടക്കാനായതുമൂലമാണ് അപകടം ഒഴിവായത്. വിലമതിക്കാനാവാത്ത സേവനമാണ് അഗ്നിസുരക്ഷാ സേയനുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ജില്ലാ കലക്ടറും പൊലീസ് മേധാവിയും പറഞ്ഞു. സഹജീവികളുടെ ജീവന്‍ രക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് തങ്ങള്‍ നിറവേറ്റിയതെന്ന് ഫയര്‍മാന്‍ ഇ. പ്രസീത് വ്യക്തമാക്കി. പുലര്‍ച്ചെ ടാങ്കര്‍ മറിഞ്ഞത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ അവസാനം വരെ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള ഫയര്‍‌സ്റ്റേഷനുകളിലെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Last Updated : Oct 18, 2019, 5:06 PM IST

ABOUT THE AUTHOR

...view details