കേരളം

kerala

ETV Bharat / state

ബസിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍ - കഞ്ചാവുമായി ഒരാൾ പിടിയിൽ

ബാഗിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ഷാൻ അലി 1.180 കിലോ കഞ്ചാവ് കടത്തിയത്.

ബസിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

By

Published : Nov 6, 2019, 2:42 PM IST

Updated : Nov 6, 2019, 3:22 PM IST

കാസർകോട്: ബസിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍. മഞ്ചേശ്വരം ചെക് പോസ്റ്റിലെ വാഹന പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചത്. സംഭവത്തിൽ കർണ്ണാടക സിർസി സ്വദേശിയായ ഷാൻ അലിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ബസിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയത്. ബാഗിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ഷാൻ അലി 1.180 കിലോ കഞ്ചാവ് കടത്തിയത്. കർണാടക ആർടിസി ബസിലായിരുന്നു കഞ്ചാവുമായി ഷാൻ അലിയുടെ യാത്ര. രഹസ്യ വിവരത്തെ തുടർന്ന് മുഴുവൻ ബസുകളും പരിശോധിച്ചു. സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യം വെച്ച് കൊണ്ടാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തികൊണ്ടു വരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Last Updated : Nov 6, 2019, 3:22 PM IST

ABOUT THE AUTHOR

...view details