കാസർകോട്: കേരള, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിരവധി വാഹന മോഷണങ്ങൾ നടത്തിയ പിടികിട്ടാപുള്ളിയെ അറസ്റ്റ് ചെയ്തു. ഹോസപ്പെട്ട സ്വദേശി ഇബ്രാഹിം മടിക്കേരിയാണ് (46) പിടിയിലായത്. കഴിഞ്ഞ 20 വർഷമായി പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു ഇയാള്‍.
ഇതേ തുടർന്ന് കോടതി പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിച്ചു. നൂറിലധികം കേസുകളിൽ പ്രതിയാണെന്ന് ഇയാളെന്ന് പൊലീസ് അറിയിച്ചു. വയനാട് തിരുനെല്ലിയിൽ ഹുസൈൻ എന്ന പേരിൽ ആൽമാറാട്ടം നടത്തി ഒളിവിൽ കഴിയുമ്പോഴാണ് ഇബ്രാഹിം പിടിയിലാവുന്നത്. കുപ്രസിദ്ധ വാഹന മോഷ്ടാവ് ശ്രീധരഷട്ടിയുടെ കൂട്ടാളിയാണ്.