കാസര്‍കോട്:ചുട്ടുപൊള്ളുന്ന വേനലില്‍ വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ തെളിനീരുറവ നല്‍കി കാസര്‍കോട്ടെ റാണിപൂരം വനം. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് ഈ വനം. ഗ്രീന്‍ ഇന്ത്യാ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷം മുന്‍പ് നിര്‍മിച്ച കുളമാണ് വന്യമൃഗങ്ങള്‍ക്ക് വേനല്‍ക്കാലം ഏക ആശ്രയമായത്.
വേനലില്‍ വന്യമൃഗങ്ങള്‍ക്ക് ആശ്വാസമായി കാസര്‍കോട്ടെ തെളിനീരുറവ - തെളിനീരുറവ
ഗ്രീന്‍ ഇന്ത്യാ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷം മുന്‍പ് നിര്‍മിച്ച കുളമാണ് വന്യമൃഗങ്ങള്‍ക്ക് വേനല്‍ക്കാലം ഏക ആശ്രയമായത്.
വേനലില്‍ ദാഹജലത്തിന് കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുന്നത് തടയാനാണ് കുളം നിര്‍മിച്ചത്. 10 മീറ്റര്‍ നീളത്തിലും വീതിയിലും ഒരു മീറ്റര്‍ ആഴത്തിലുമാണു കുളം. ആനകള്‍ ഇറങ്ങി മണ്ണ് വീണ് കിടന്നിരുന്ന കുളം വേനല്‍ ആരംഭത്തിന് മുന്‍പ് ശുചീകരിച്ചിരുന്നു. ആനകള്‍ക്കും മറ്റു ചെറു ജീവജാലങ്ങള്‍ക്കും ഇറങ്ങി വെള്ളം കുടിക്കാന്‍ പാകത്തിലാണ് പാര്‍ശ്വ ഭാഗങ്ങള്‍ ക്രമീകരിച്ചിരിച്ചത്. വനത്തിനു പുറത്ത് ടിക്കറ്റ് കൗണ്ടറിനോടു ചേര്‍ന്നുള്ള സ്ഥലത്ത് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നീരുറവയും തടയണ കെട്ടി സംരക്ഷിച്ച് വരുന്നുണ്ട്.