കാസർകോട്: ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച നാലില്‍ മൂന്ന് പേർക്കും രോഗം വന്നത് സമ്പർക്കം വഴി. ഗൾഫില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ 19, 14, 8 വയസുള്ള മക്കൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
കാസർകോട് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ 155 പേർക്ക് രോഗം
ഗൾഫില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ 19, 14, 8 വയസുള്ള മക്കൾക്കും ദുബായില്‍ നിന്നും വന്നയാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കാസർകോട് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ 155 പേർക്ക് രോഗം
ദുബായിൽ നിന്നും വന്ന ബെണ്ടിച്ചാൽ സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 155 ആയി. സമ്പർക്കം വഴി 57 പേർക്കാണ് രോഗമുണ്ടായി. ജില്ലയിൽ 10746 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ നിന്നും അയച്ച 1878 സാമ്പിളുകളിൽ 1167 സാമ്പിളുകൾ നെഗറ്റീവാണ്. 554 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.