കേരളം

kerala

ETV Bharat / state

അപൂർവം ഈ ആഘോഷം! ഒരു കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസം - ഒരു കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം മെയ് 25

അനീഷ് കുമാറും ഭാര്യ അജിതയും രണ്ട് മക്കളുമാണ് ഒരേദിവസം പിറന്നാൾ ആഘോഷിക്കുന്നതിന്‍റെ സന്തോഷം പങ്കുവയ്‌ക്കുന്നത്.

ഒരു കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസം  നാല് പേരുടെയും പിറന്നാൾ ഒരു ദിവസം  കാസർകോട് കണ്ണൂർ അനീഷ് കുമാർ അജിത ജന്മദിനം  അനീഷ് കുമാർ അജിത ആരാധ്യ ആഗ്നെയ് പിറന്നാൾ  Aneesh Kumar Ajitha Aradhya Agney Birthday  four member family celebrates birthday in same day in Kasaragod  all members of a family celebrates birthday on may 25 Kannur  ഒരു കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം മെയ് 25  family same day birthday celebration
ഒരു കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസം! അപൂർവം ഈ ആഘോഷം

By

Published : May 26, 2022, 2:17 PM IST

കാസർകോട്: ഒരു കുടുംബത്തിന്‍റെ മുഴുവൻ അംഗങ്ങളുടെയും പിറന്നാൾ ഒരേ ദിവസം വരുന്നത് വളരെ അപൂർവമാണ്. അത്തരത്തിൽ എല്ലാവരുടെയും പിറന്നാൾ ഒരുദിവസം ആഘോഷിക്കുന്ന ഒരു കുടുംബമുണ്ട്. കാസർകോട് - കണ്ണൂർ അതിർത്തിയിലെ പാടിയോട്ടുംചാൽ ഗ്രാമത്തിൽ അനീഷ് കുമാറും കുടുംബവുമാണ് ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്നത്.

ഒരു കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേദിവസം

അനീഷിന്‍റെ ജന്മദിനം 1980 മെയ്‌ 25നും, ഭാര്യ അജിതയുടേത് 1987 മെയ് 25നും മകൾ ആരാധ്യയുടെത് 2012 മെയ്‌ 25 നും, മകൻ ആഗ്നെയുടേത് 2019 മെയ്‌ 25നുമാണ്. കല്യാണനിശ്ചയ ചടങ്ങിന്‍റെ അന്നാണ് അനീഷ് കുമാറിന്‍റെയും അജിതയുടെയും ജന്മദിനം ഒരു ദിവസം ആണെന്ന് അറിഞ്ഞത്.

ആദ്യത്തെ മകൾ ജനിച്ചതും അച്ഛനും അമ്മയും ജനിച്ച അതേ ദിവസം. 2019ൽ മകനും ഇതേ ദിവസം ജനിച്ചപ്പോൾ സന്തോഷം അടക്കാനായില്ലെന്ന് അനീഷും അജിതയും പറയുന്നു. നാലു പേരുടെയും പേരിന്‍റെ ആദ്യ അക്ഷരവും ഒരുപോലെ തന്നെ.

കൊവിഡ് കാലമായതിനാൽ കഴിഞ്ഞ വർഷം വലിയ ആഘോഷമില്ലാതെയായിരുന്നു പിറന്നാൾ. എന്നാൽ ഇത്തവണ എല്ലാവരുടെയും പേര് ഒന്നിച്ചെഴുതി ഒരുമിച്ചാണ് കേക്ക് മുറിച്ചത്. കുടുംബക്കാരെയെല്ലാം ക്ഷണിച്ച് ആഘോഷത്തോടെയാണ് നാലുപേരുടെയും ജന്മദിനം ആഘോഷിച്ചത്. വിദേശത്ത് ആയിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ കൃഷിപ്പണി ചെയ്യുകയാണ്. അജിത നേഴ്‌സ് ആണ്.

ABOUT THE AUTHOR

...view details