കാസര്‍കോട്:നീലേശ്വരത്ത് പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവുള്‍പ്പെടെ നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കര്‍ണാടക സുള്ള്യ സ്വദേശിയാണ് പെണ്‍കുട്ടിയുടെ പിതാവ്. നിലവില്‍ ഇയാളുടെ പേരില്‍ മറ്റ് നാല് പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പ്രദേശത്ത് തന്നെയുള്ള മൂന്ന് യുവാക്കളാണ് കസ്റ്റഡിയിലെടുത്ത മറ്റ് മൂന്ന് പേര്‍.
പതിനാറുകാരിയെ പീഡിപ്പിച്ച പിതാവ് ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍ - 16 year old girl got raped
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കര്‍ണാടക സുള്ള്യ സ്വദേശിയാണ് പെണ്‍കുട്ടിയുടെ പിതാവ്.

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവുള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവുള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍
പെണ്‍കുട്ടിയെ സംസ്ഥാനത്തിന് പുറത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയും ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്‌ടറേയുമടക്കം നിരവധി പേരേ അന്വേഷണം സംഘം ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ പേര്‍ ഇനിയും പ്രതി ചേര്‍ക്കപ്പെടുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Last Updated : Jul 20, 2020, 5:24 PM IST