കാസർകോട് : തൃക്കാക്കരയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുകയാണ്. പി.സി ജോർജും സർക്കാരും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പിസി ജോര്‍ജും സർക്കാരും ഒത്തുകളിക്കുന്നു, തൃക്കാക്കരയിൽ യുഡിഎഫിന് ചരിത്ര വിജയം ഉറപ്പെന്നും രമേശ് ചെന്നിത്തല - chennithala against government on thrikkakara by election
ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തൃക്കാക്കരയിൽ യുഡിഎഫിന് ചരിത്രവിജയം ഉറപ്പെന്ന് രമേശ് ചെന്നിത്തല
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ മാറിനിന്നത്. യുഡിഎഫിൽ ഭിന്നതയുണ്ടെന്നത് ഇടതുമുന്നണിയുടെ വ്യാജ പ്രചരണമാണെന്നും ചെന്നിത്തല കാസർകോട് ഗസ്റ്റ്‌ഹൗസിൽ പറഞ്ഞു.