കാസർകോട്: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി കാസർകോട് എത്തുന്നു. കുടുംബ സുഹൃത്ത് ഡോക്‌ടർ ഷാജിർ ഗഫാറിന്‍റെ പിതാവ് പ്രൊഫസർ കെ കെ അബ്‌ദുൾ ഗഫാറിന്‍റെ ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് മഹേന്ദ്ര സിങ് ധോണി കേരളത്തിൽ എത്തുന്നത്. വൈകിട്ട് ഏഴുമണിക്കാണ് പരിപാടി ആരംഭിക്കുക.
ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കേരളത്തില്‍; ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കും - എംഎസ് ധോണി
ആദ്യമായാണ് മുൻ ഇന്ത്യൻ നായകനായ ധോണി കാസർകോടെത്തുന്നത്. സുഹൃത്തിന്‍റെ പിതാവിന്‍റെ പുസ്‌തക പ്രകാശനത്തിനാണ് താരം കേരളത്തിലെത്തുന്നത്
ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കാസർകോടെത്തും; ആത്മകഥ പ്രകാശന ചടങ്ങിൽ പങ്കെടുക്കും
കാസർകോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള വിശിഷ്‌ട അതിഥികളും പങ്കെടുക്കുന്നുണ്ട്. ആദ്യമായിട്ടാണ് ധോണി കാസർകോട് എത്തുന്നത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണി ഈ സീസണോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. ഏപ്രില്‍ ആദ്യവാരമാണ് ഇത്തവണ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്.