കേരളം

kerala

ETV Bharat / state

ആദ്യ പിങ്ക് സ്റ്റേഡിയം കാസർകോട് ഉയരുന്നു ; ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി

വനിത താരങ്ങളെ സൃഷ്ടിക്കാനായി താളിപ്പടുപ്പ് മൈതാനം നില്‍ക്കുന്നയിടത്താണ് പിങ്ക് സ്റ്റേഡിയം ഉയരുക

Pink stadium  Kasargod  V Abdurahman  വി.അബ്ദുറഹിമാന്‍  പിങ്ക് സ്റ്റേഡിയം  താളിപ്പടുപ്പ് മൈതാനം  First Pink stadium in the state will built in Kasargod  First Pink stadium in the state
സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയം കാസർകോട് ഉയരുന്നു; ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി

By

Published : Oct 30, 2021, 9:31 PM IST

Updated : Oct 30, 2021, 10:59 PM IST

കാസർകോട് : വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. കാസര്‍കോട് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ജില്ല ആസ്ഥാനമെന്ന നിലയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനും കായിക രംഗത്ത് പുതിയ വനിത താരങ്ങളെ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. രാവിലെയും വൈകിട്ടും മറ്റ് തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം സാധ്യമാകും.

ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്പോര്‍ട്‌സ് കൗണ്‍സിലുമായി ചേർന്ന് സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തുമെന്നും ജില്ല കലക്ടര്‍, നഗരസഭ അധികൃതര്‍ എന്നിവുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

ആദ്യ പിങ്ക് സ്റ്റേഡിയം കാസർകോട് ഉയരുന്നു ; ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി

ALSO READ :'മരക്കാർ കേരളത്തിന്‍റെ സിനിമ'; തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ഫിയോക്ക്

വനിത സ്‌റ്റേഡിയമായി മാറ്റുന്ന താളിപ്പടുപ്പ് മൈതാനം മന്ത്രി സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Last Updated : Oct 30, 2021, 10:59 PM IST

ABOUT THE AUTHOR

...view details