കേരളം

kerala

ETV Bharat / state

വ്യാജരേഖ ഉപയോഗിച്ച് വായ്‌പാതട്ടിപ്പ് ; കാസര്‍കോട്ട് ചലച്ചിത്ര നിർമാതാവ് അറസ്റ്റിൽ - film producer arrested in kasargod

ക്രൈംബ്രാഞ്ച് പിടിയിലായത് ചെർക്കള തെക്കിൽ സ്വദേശി എം.ഡി മെഹഫൂസ്

വായ്‌പ തട്ടിപ്പ് നടത്തിയ കേസിൽ സിനിമ നിർമ്മാതാവ് അറസ്റ്റിൽ  സിനിമ നിർമ്മാതാവ് എം ഡി മെഹഫൂസ് അറസ്റ്റിൽ  film producer arrested for loan fraud in kasargod  film producer arrested in kasargod  film producer MD Mehfoos arrested
വ്യാജരേഖ ഉപയോഗിച്ച് വായ്‌പ തട്ടിപ്പ്; ചലച്ചിത്ര നിർമ്മാതാവ് അറസ്റ്റിൽ

By

Published : Jun 22, 2022, 3:55 PM IST

കാസർകോട് : വ്യാജരേഖ ഉപയോഗിച്ച് വായ്‌പാതട്ടിപ്പ് നടത്തിയ കേസിൽ ചലച്ചിത്ര നിർമാതാവ് അറസ്റ്റിൽ. ചെർക്കള തെക്കിൽ സ്വദേശി എം.ഡി മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് വിവിധ തവണകളായി നാല് കോടി പതിനേഴുലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പട്ടയ രേഖ ഉൾപ്പടെ നിരവധി വ്യാജ ഭൂരേഖകൾ പണയപ്പെടുത്തിയാണ് പ്രതി ബാങ്കിൽ നിന്ന് വായ്‌പ എടുത്തിരുന്നത്.

ABOUT THE AUTHOR

...view details