കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിന് ഇരയായ നിക്ഷേപകരിൽ പാവപ്പെട്ടവരെയും അഭ്യസ്തവിദ്യരല്ലാത്തവരെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായി പരാതി. ഈ കാരണത്താൽ പലരും സമരത്തിന് ഇറങ്ങാൻ പോലും മടിക്കുകയാണെന്ന് മറ്റു നിക്ഷേപകർ പറയുന്നു. കേസുകൊടുത്താൽ പൈസ കിട്ടില്ലെന്നും സമരത്തിന് പോയാൽ പൈസ കിട്ടില്ലെന്നും പറഞ്ഞാണ് ഭീഷണിയെന്നും ഇവർ ആരോപിക്കുന്നു.
ALSO READ:CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്
ഭീഷണി കാരണം നേരത്തെ സഹകരിച്ചവർ ആരും ഇപ്പോൾ സഹകരിക്കാൻ തയാറാകുന്നില്ല. പി.ഡി.പി നേതൃത്വം വഹിക്കുന്നുണ്ടെങ്കിൽ ഒരു സമരത്തിനും ഇല്ലെന്നു പറഞ്ഞ് ചില നിക്ഷേപകർ പിന്മാറുന്നതായും നിക്ഷേപരിൽ ഒരാളായ ബാലകൃഷ്ണൻ പറയുന്നു. സമരം ചെയ്യുന്നവരെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.