കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി ജനറൽ മാനേജർ സൈനുൽ ആബിദ് കാസർകോട് എസ്.പി ഓഫിസിൽ കീഴടങ്ങി. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഒരുമാസത്തോളമായി ഒളിവിലായിരുന്ന സൈനുൽ ആബിദ്,ഫാഷൻ ഗോൾഡിന്‍റെ മൂന്ന് ശാഖകളുടെ മാനേജരായിരുന്നു.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ;ജ്വല്ലറി ജനറൽ മാനേജർ കീഴടങ്ങി - Fashion Gold investment
വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
![ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ;ജ്വല്ലറി ജനറൽ മാനേജർ കീഴടങ്ങി Fashion gold ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് Fashion Gold investment General manager](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9911555-thumbnail-3x2-ppp.jpg)
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ;ജ്വല്ലറി ജനറൽ മാനേജർ കീഴടങ്ങി
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് ;ജ്വല്ലറി ജനറൽ മാനേജർ കീഴടങ്ങി
മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. നവംബർ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം എം സി കമറുദ്ദീൻ എംഎൽഎയെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ഒളിവിൽ പോയ സൈനുൽ ആബിദ്, ജ്വല്ലറി എംഡി പൂക്കോയ തങ്ങൾ, മകൻ ഹിഷാം എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുച്ചിരുന്നു.
Last Updated : Dec 17, 2020, 6:16 PM IST