കേരളം

kerala

ETV Bharat / state

ശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യത ; കാസര്‍കോട് കൂളിമടയിൽ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു - കൂളിമട

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മേഖലയില്‍ ജാഗ്രതാനിർദേശം

landslides  heavy rain  ശക്തമായ മഴ  മണ്ണിടിച്ചില്‍  കൂളിമട  അതിശക്തമായ മഴ
ശക്തമായ മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യത; കൂളിമടയിൽ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

By

Published : Oct 16, 2021, 10:55 PM IST

കാസർകോട് : അതിശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കൊന്നക്കാട് കൂളിമടയിൽ നിന്ന് രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അതേസമയം ചെറുപുഴ - ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസപ്പെട്ടു.

വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിൽ 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ബളാൽ പഞ്ചായത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തര ജാഗ്രത സമിതിയോഗം ചേർന്നു.

ALSO READ:ഗൗരവകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി ; ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും

വനപ്രദേശങ്ങളോട് ചേർന്ന് താമസിക്കുന്നവരും പുഴയോരത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. കടവുകളിലും പുഴകളിലും യാതൊരു വിധ കാരണവശാലും അടുത്ത രണ്ട് ദിവസങ്ങളിൽ ആളുകൾ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

കൂടുതൽ മഴ ലഭിക്കുകയും പ്രദേശങ്ങളിൽ കെടുതി സംഭവിക്കുകയും ചെയ്‌താല്‍ ആ വിവരം കൺട്രോൾ റൂമില്‍ അറിയിക്കണം. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 04672-242300, 8547618470, 04672242320, 9497980931, 9496049746, 9496049747, 8547617422, 8547617417, 8547617439.

ABOUT THE AUTHOR

...view details