കൊവിഡ് പോസിറ്റീവായ രോഗിയുടെ പരിശോധനാഫലം നെഗറ്റീവെന്ന് വ്യാജവാർത്ത; ഒരാൾ അറസ്റ്റിൽ - Fake news about covid 19 patient
ഗോളിയടുക്ക പള്ളി ഉസ്‌താദ് കെ.എസ് മുഹമ്മദ് അഷറഫാണ് അറസ്റ്റിലായത്.
കൊവിഡ് പോസിറ്റീവായ രോഗിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് വ്യാജവാർത്ത; ഒരാൾ അറസ്റ്റിൽ
കാസർകോട്: കൊവിഡ് രോഗിയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിലായി. ഗോളിയടുക്ക പള്ളി ഉസ്‌താദ് കെ.എസ് മുഹമ്മദ് അഷറഫാണ് അറസ്റ്റിലായത്. കൊവിഡ് 19 പോസിറ്റീവായ രോഗിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ശബ്‌ദ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ. ബദിയടുക്ക പൊലീസാണ് അറസ്റ്റ് ചെയ്‌തത്.