കാസര്‍കോട്:ഉദുമയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി. കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ സ്ഥാനർഥി ആയാൽ രാജിവെക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിലിന്‍റെ ഭീഷണി. ജില്ലയിൽ നിന്നുള്ള കെപിസിസി അംഗങ്ങളും രാജി വെക്കുമെന്ന് നേതൃത്വത്തെ അറിയിച്ചു.
ഉദുമയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി - uduma congress explodes news
കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയയെ സ്ഥാനർഥി ആക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നത്
കോണ്‍ഗ്രസ്
കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, ഹകീം കുന്നിൽ എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. എന്നാൽ പ്രവർത്തകരുടെ വികാരം മാനിക്കാതെ ബാലകൃഷ്‌ണൻ പെരിയയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് വഴിവെച്ചത്. നേതൃത്വം ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ വെള്ളിയാഴ്‌ച വൈകിട്ട് വാർത്ത സമ്മേളനം വിളിച്ചു തീരുമാനം വിശദീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.