കാസര്‍കോട്:കെട്ടിടത്തില്‍ നിന്നും താഴെ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിക്ക് കൈത്താങ്ങായത് മലയാളി മാധ്യമപ്രവര്‍ത്തകന്‍. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥിയായ ഇടുക്കി കരിങ്കുന്നം സ്വദേശി ദേവിക രവീന്ദ്രനാണ് മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് കുമാര്‍ കൈത്താങ്ങായത്. ഉള്ളാല്‍ സോമേശ്വരയില്‍ കൂട്ടുകാര്‍ക്കൊപ്പം വാടകക്ക് താമസിച്ചിരുന്ന ദേവിക ഇക്കഴിഞ്ഞ 16നാണ് വീടിന്‍റെ ഒന്നാം നിലയില്‍ നിന്നും വീണത്. ഗുരുതര പരിക്കുകളോടെ സമീപത്തുള്ള ആശുപത്രിയില്‍ ദേവികയെ പ്രവേശിപ്പിച്ചുവെങ്കിലും ലോക്ക് ഡൗണ്‍ മൂലം വിദഗ്ധ ചികിത്സക്കുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ദേവികയുടെ നില ഗുരുതരാവസ്ഥയില്‍ തുടര്‍ന്നു.
മാധ്യമപ്രവര്‍ത്തകന്‍റെ സമയോചിത ഇടപെടലില്‍ വിദ്യാര്‍ഥിക്ക് വിദഗ്ധ ചികിത്സ - minister m.m mani
കെട്ടിടത്തില്‍ നിന്നും വീണ് ഗുരുതമായി പരിക്കേറ്റ വിദ്യാര്‍ഥിക്കാണ് മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് കുമാറിന്‍റെ സമയോജിത ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചുകിട്ടിയത്
മാധ്യമപ്രവര്‍ത്തകന്‍റെ സമയോജിത ഇടപെടലില്‍ വിദ്യാര്‍ഥിക്ക് വിദഗ്ദ ചികിത്സ
വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് കുമാര്‍ കാങ്കോല്‍ ഇടപെട്ട് അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കി. കേരള സമാജം യുവജന വിഭാഗം കൺവീനർ നിഷാലും ദേവികക്ക് സഹായവുമായി എത്തിയിരുന്നു. തുടര്‍ ചികിത്സക്കായി ദേവികയെ നാട്ടിലെത്തിക്കാന്‍ മന്ത്രി എം.എം മണിയുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹായം കൂടി ലഭിച്ചു. ദേവിക ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണ്.