കാസര്‍കോട്:കുവെറ്റിൽ നിന്നും ജില്ലയിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ ക്വാറന്‍റൈന്‍ സൗകര്യമില്ലാത്തതിനാല്‍ അതിര്‍ത്തിയില്‍ കുടുങ്ങി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പുറപ്പെട്ട സംഘമാണ് കാലിക്കടവ് അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കുടുങ്ങിയത്.
ക്വാറന്‍റൈന്‍ സൗകര്യമില്ല; പ്രവാസികള്‍ അതിര്‍ത്തിയില്‍ കുടുങ്ങി - expatriates from kasaragod trapped
സ്ത്രീകൾ ഉൾപ്പടെ 14 പേരാണ് സംഘമാണ് കാലിക്കടവ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
പ്രവാസികള്‍ അതിര്‍ത്തിയില്‍
ജില്ലയിലെ 11 പഞ്ചായത്തുകളിലെ സ്ത്രീകൾ ഉൾപ്പടെ 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും നൽകിയല്ലെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പുറപ്പെട്ടതിന് ശേഷം ഭക്ഷണം പോലും ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. പിന്നീട് ഇവരിൽ 11 പേരെ അതാത് പഞ്ചായത്തുകളുടെ ചുമതലയിൽ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാനും മൂന്ന് പേർ സ്വന്തം ചെലവിൽ ക്വാറന്‍റൈനിൽ കഴിയാനും തീരുമാനിച്ചു.