കാസര്‍കോട്: കാസർകോട് 3 എക്‌സൈസ് ഓഫീസുകൾ അടച്ചു. വെള്ളരിക്കുണ്ട് ബീവറേജും അടച്ചു. എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചത്. ഇരുപത്തിയാറ് ജീവനക്കാർ ക്വാറന്‍റൈനിലാണ്. കാഞ്ഞങ്ങാട് സർക്കിൾ ഓഫീസിലെ ജീവനക്കാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എക്സൈസ് ഉദ്യോഗസ്ഥന് കൊവിഡ്; 3 എക്‌സൈസ് ഫീസുകൾ അടച്ചു - latest kasarkode
എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചത്.
എക്‌സൈസ് ഉദ്യോഗസ്ഥന് കൊവിഡ്; 3 എക്സൈസ് ഓഫീസുകൾ അടച്ചു
അതിനിടെ കൊവിഡ് സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ ബിവറേജിൽ പരിശോധനക്ക് എത്തിയിരുന്നതിനാലാണ് വെള്ളരിക്കുണ്ട് ബിവറേജ് അടച്ചത്. ഇവിടുത്തെ ജീവനക്കാരെല്ലാം ക്വാറന്‍റൈനിൽ പോയി. ഇവിടെ മദ്യം വാങ്ങാനെത്തിയവർ ആശങ്കയിലാണ്.