കേരളം

kerala

ETV Bharat / state

കൊന്നത് അപമാനത്തെ തുടര്‍ന്നുണ്ടായ നിരാശയില്‍; വെട്ടിയത് കഞ്ചാവ് ലഹരിയില്‍; പീതാംബരന്‍റെ മൊഴി

കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകത്തിൽ കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

കാസർകോഡ് കൊലപാതകം

By

Published : Feb 20, 2019, 5:25 PM IST

തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇടപെടൽ തൃപ്തികരമായില്ലെന്ന പരിഭവമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായിട്ട് പോലും കേസിന് അർഹമായ പരിഗണന കിട്ടിയില്ല. അപമാനം സഹിക്കാൻ കഴിയാതെയാണ് സുഹൃത്തുക്കളുമായി കൊല ആസൂത്രണം ചെയ്തതെന്നും പീതാoബരന്‍റെ മൊഴിയിൽ പറയുന്നു. വടിവാളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് അക്രമിച്ചതെന്നും പ്രതികൾ മൊഴി നൽകി.

കാസർകോഡ് കൊലപാതകം
പിടിയിലായവരിൽ കണ്ണൂർ ആലക്കോട് സ്വദേശിയും ഉൾപ്പെടുന്നു. ജിജിൻ, അനിൽ, ശ്രീരാജ്, അശ്വൻ, സുരേഷ്, സജി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.തെളിവെടുപ്പിനിടെ കല്യോട്ടിന് സമീപത്തെകിണറിൽ നിന്നും കൊലപാതകത്തിനുപയോഗിച്ച ഇരുമ്പുദണ്ഡുകൾ, ഒരു വാൾ എന്നിവ കണ്ടെത്തി.


കേസിൽ പ്രധാന പ്രതികളെ പിടികൂടി വിഷയം തണുപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്‍റെ ശ്രമം. അതേ സമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെസർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കാനാണ് യുഡിഎഫിന്‍റെ നീക്കം.

ABOUT THE AUTHOR

...view details