കേരളം

kerala

ETV Bharat / state

എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമര രംഗത്തേക്ക് - സുപ്രീം കോടതി

2017 ലെ സുപ്രീം കോടതി വിധിയും സർക്കാർ തീരുമാനങ്ങളും കാലങ്ങളായിട്ടും നടപ്പാക്കാതായതോടെയാണ് പ്രതിഷേധം കടുപ്പിക്കാൻ ദുരിത ബാധിതർ തീരുമാനിച്ചത്.

Endo  Endosulfan victims strike  എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമര രംഗത്തേക്ക്  കാസർകോട്  സുപ്രീം കോടതി  Endosulfan news
എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമര രംഗത്തേക്ക്

By

Published : Jan 30, 2021, 9:32 PM IST

Updated : Jan 30, 2021, 9:44 PM IST

കാസർകോട്: 2017 ലെ സുപ്രീം കോടതി വിധിയും സർക്കാർ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാസർകോട് കലക്ടറേറ്റ് ഉപരോധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലാണ് എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരവുമായി രംഗത്തെത്തിയത്.

എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമര രംഗത്തേക്ക്

എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസത്തിനായി നിർമിച്ച വീടുകൾ അർഹരായവർക്ക് നൽകാൻ അധികൃതർ തയ്യാറാവുന്നില്ല എന്നും, ജില്ലാ കലക്ടറുടെ പിടിവാശിയാണ് ഇതിനു പിന്നിലെന്നും ദുരിതബാധിതർ ആരോപിക്കുന്നു.

Last Updated : Jan 30, 2021, 9:44 PM IST

ABOUT THE AUTHOR

...view details