കാസർകോട്:ആനുകൂല്യങ്ങളും, ചികിത്സയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉപവാസ സമരം നടത്തി. അവരവരുടെ വീടുകളിലാണ് ഉപവാസം സമരം. ലോക്ക് ഡൗണ്‍ കാലത്ത് അടിയന്തര ചികിത്സ പോലും കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി ദുരിതബാധിതര്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉപവാസ സമരം നടത്തി - എന്‍ഡോസള്‍ഫാന്‍
ലോക്ക് ഡൗണ്‍ കാലത്ത് അടിയന്തിര ചികിത്സ പോലും കിട്ടാത്തതിനെ തുടര്‍ന്നാണ് ഉപവാസ സമരം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉപവാസ സമരം നടത്തി
മൂന്നു വര്‍ഷം മുന്‍പ് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 511 പേരാണ് ദുരിതബാധിതരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ദുരിതബാധിതര്‍ക്ക് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പെന്‍ഷനും,സൗജന്യ ചികിത്സയുമടക്കമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാര്‍ക്കും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചികിത്സയോ, സാമ്പത്തികാനുകൂല്യങ്ങളോ ഇതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല.