കേരളം

kerala

ETV Bharat / state

'സമരത്തിന്‍റെ ലക്ഷ്യം മാറി', ദയാബായിയും എൻഡോസൾഫാൻ സമരസമിതിയും രണ്ട് തട്ടില്‍

എൻഡോസൾഫാൻ വിഷയത്തിൽ സമരം പുനരാരംഭിക്കുമെന്ന സാമൂഹിക പ്രവർത്തക ദയാബായിയുടെ നിലപാടിനെതിരെ സമര സമിതി. ദയാബായിയുടെ ഇപ്പോഴത്തെ പ്രതികരണം മറ്റ് ചിലരുടെ പ്രേരണ മൂലമാണെന്ന് സമര സമിതി ആരോപണം.

dayabai vs entosulfan  എയിംസ്  ദയാബായി  എൻഡോസൾഫാൻ സമരസമിതി  എൻഡോസൾഫാൻ സമരസമിതി ദയാബായി  സെക്രട്ടേറിയറ്റ് പടിക്കലിലെ സമരം  എൻഡോസൾഫാൻ സമരം സെക്രട്ടേറിയറ്റ്  എൻഡോസൾഫാൻ വിഷയത്തിൽ സമരം  ദയാബായിക്കെതിരെ എൻഡോസൾഫാൻ സമരസമിതി  endosulfan strike dayabai updation  endosulfan strike  dayabai  endosulfan  endosulfan strike committiee  സമര സമിതി ആരോപണം ദയാബായി  ദയാബായിക്കെതിരെ സമര സമിതി രംഗത്ത്
ദയാബായിയും എൻഡോസൾഫാൻ സമരസമിതിയും

By

Published : Dec 9, 2022, 12:42 PM IST

കാസർകോട്: സെക്രട്ടേറിയറ്റ് പടിക്കലെ സമരത്തിന് പിന്നാലെ ദയാബായിയും എൻഡോസൾഫാൻ സമര സമിതിയും തമ്മിൽ ഉടലെടുത്ത അതൃപ്‌തി പരസ്യമാകുന്നു. എയിംസ് വേണമെന്ന ആവശ്യം മുഖ്യ വിഷയമാക്കിയതാണ് എൻഡോസൾഫാൻ സമര സമിതിയെ ചൊടിപ്പിച്ചത്. എൻഡോസൾഫാൻ വിഷയത്തിൽ സമരം പുനരാരംഭിക്കുമെന്ന സാമൂഹിക പ്രവർത്തക ദയാബായിയുടെ നിലപാടിനെതിരെയും സമര സമിതി രംഗത്തെത്തി.

ദയാബായിയുടെ നിലപാടിനെതിരെ സമര സമിതി

'ദയാബായിക്ക് തെറ്റിദ്ധാരണ': ആവശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നതിനിടയിലെ സമര പ്രഖ്യാപനം അനവസരത്തിലാണെന്ന് സമര സമിതി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. ദയാബായിയെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു. സർക്കാർ അവഗണന തുടരുന്നതിനാൽ സമരം പുനരാരംഭിക്കുമെന്ന ദയാബായിയുടെ നിലാപാടിനെ അംഗീകരിക്കാൻ സമര സമിതി തയ്യാറായിട്ടില്ല.

ദയാബായിയുടെ ഇപ്പോഴത്തെ പ്രതികരണം മറ്റ് ചിലരുടെ പ്രേരണ മൂലമാണെന്നും സമര സമിതി ആരോപിച്ചു. മാസങ്ങൾക്ക് ശേഷം കാസർകോടെത്തിയ ദയാബായി എൻഡോസൾഫാൻ സമര സമിതി പ്രവർത്തകരിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്.
അതേസമയം, സമരത്തിനിടെ ദയാബായിയുടെ 70,000 രൂപ നഷ്‌ടപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് തങ്ങളുടെയും ആവശ്യമെന്ന് കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.

കളവ്‌ നടന്നപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെടാൻ ഒരുങ്ങിയതാണെന്നും എന്നാൽ അമ്പലത്തറ കുഞ്ഞികൃഷ്‌ണനടക്കമുള്ള സഹപ്രവർത്തകർ വിലക്കിയെന്നും ദയാബായി ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details