കാസർകോട്: ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന്‍റെ എൻഡോസൾഫാൻ വിവാദ പരാമർശത്തിൽ എൻഡോസൾഫാൻ ദുരിത ബാധിതന്‍റെ അമ്മ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. 'എന്‍റെ മകൻ ഇതുവരെ എന്നെ അമ്മേയെന്ന് വിളിച്ചിട്ടില്ല. നടക്കാനോ ഇരിക്കാനോ ഈ കുട്ടിക്ക് കഴിയില്ല. ഇവർക്കാണോ എത്ര കിട്ടിയാലും മതിയാവില്ല എന്ന് എംഎൽഎ പറഞ്ഞത്' എന്നാണ് അരുണി എന്ന അമ്മയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിലെ വാക്കുകൾ. ഔദാര്യം ആണെങ്കിൽ തങ്ങളെ ദുരിത ബാധിതരുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും ഈ അമ്മ പറയുന്നു.
ഹൃദയമുള്ളവര്‍ ഇതൊന്നു കേള്‍ക്കണം: എംഎല്‍എയ്ക്ക് മറുപടിയുമായി എൻഡോസള്‍ഫാൻ ദുരിത ബാധിതന്‍റെ അമ്മ - അരുണി
'എന്‍റെ മകൻ ഇതുവരെ എന്നെ അമ്മേയെന്ന് വിളിച്ചിട്ടില്ല. നടക്കാനോ ഇരിക്കാനോ ഈ കുട്ടിക്ക് കഴിയില്ല. ഇവർക്കാണോ എത്ര കിട്ടിയാലും മതിയാവില്ല എന്ന് എംഎൽഎ പറഞ്ഞത്' എന്നാണ് അരുണി എന്ന അമ്മയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിലെ വാക്കുകൾ.
ഹൃദയമുള്ളവര്‍ ഇതൊന്നു കേള്‍ക്കണം: എംഎല്‍എയ്ക്ക് മറുപടിയുമായി എൻഡോസള്‍ഫാൻ ദുരിത ബാധിതന്‍റെ അമ്മ
കാസർകോട്ടെ ആരോഗ്യരംഗം മികച്ചതാക്കേണ്ടത് എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി മാത്രമാണോ?. കാസർകോട് ജില്ലയിൽ ഉള്ള മുഴുവൻ ആളുകൾക്ക് വേണ്ടിയല്ലേ. ജില്ല ആശുപത്രിയിലെ അവസ്ഥ പോലും ദയനീയമാണ്. ഞങ്ങൾക്ക് മാത്രമാണോ അസുഖം വരിക.
എംഎൽഎക്ക് അസുഖം വരില്ലേ. സർക്കാർ തന്ന സഹായത്തിന്‍റെ കണക്കുകൾ കേട്ട് കേട്ട് മടുത്തെന്നും അരുണി പറയുന്നുണ്ട്. പതിനൊന്നു മിനിട്ട് ദൈർഘ്യം ഉള്ളതാണ് വീഡിയോ. സംഭവത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Last Updated : Oct 19, 2022, 11:59 AM IST