കാസർകോട് : സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഫാറൂഖ് (38) ആണ് അറസ്റ്റിലായത്. ജ്വല്ലറിയിലെ അസിസ്റ്റന്‍റ് മാനേജരായിരുന്നു ഫാറൂഖ്.
ഏഴ് വർഷമായി സുൽത്താൻ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ഫാറൂഖ് ഏറ്റവും ഒടുവിൽ ഡയമണ്ട് ഇൻ ചാർജ് പദവിയാണ് വഹിച്ചിരുന്നത്. രണ്ടേമുക്കാൽ കോടിയിൽ അധികം വരുന്ന സാധനങ്ങൾ ഏതാണ്ട് ഒന്നരവർഷത്തിനിടയിലാണ് ജീവനക്കാരൻ കടയിൽനിന്ന് കടത്തിയത്.